kerala-election

കേരളത്തിലുടനീളം ഭരണവിരുദ്ധ വികാരം വളരെ ശക്തമാണ്. യു.ഡി.എഫിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ. ഐക്യജനാധിപത്യ മുന്നണിക്ക് സംസ്ഥാനത്തുടനീളം വൻവിജയം ഉണ്ടാകും.

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി

യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഐക്യജനാധിപത്യ മുന്നണി കേരളം തൂത്തുവാരും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ

ഏറെ രാഷ്ട്രീയ മാനങ്ങൾ കൈവരിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നാടിനെ തൊട്ടറിയുന്നവരാണ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക.

പി. ശ്രീരാമകൃഷ്ണൻ, നിയമസഭ സ്പീക്കർ

വിവാദങ്ങൾ ബാധിക്കില്ല. എല്ലാ വിവാദങ്ങളും പൊള്ളത്തരങ്ങളാണെന്ന് ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു. ഉയർന്ന പോളിംഗ് ഇടതുമുന്നണിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചതിന്റെ തെളിവാണ്. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് വലിയ രാഷ്ട്രീയനഷ്ടമാണ് ലീഗിനുണ്ടാക്കുക.

കെ.ടി. ജലീൽ, മന്ത്രി

പൊതുവെ അനുകൂലമായ സാഹചര്യമാണുള്ളത്. മികച്ച പ്രതീക്ഷയിലാണ് പാർട്ടി. ലീഗിന്റെ കോട്ടകൾ ഒന്നും തകരില്ല. കഴിഞ്ഞ തവണ നേടിയതിനേക്കാൾ തദ്ദേശസ്ഥാപനങ്ങൾ ഇത്തവണ നേടും.

കെ.പി.എ. മജീദ്, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി.