
മഞ്ചേരി: വോട്ടു ചെയ്ത് പോളിംഗ് ബൂത്തിൽ നിന്നും മടങ്ങവേ ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ആനക്കോട്ടുപുറം കാരപ്പഞ്ചേരി ഇസ്മായിലിന്റെ മകൻ മുഹമ്മദ് ബഷീർ (30) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 9.30ഓടെ ആനക്കോട്ടപുറം സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങവേയാണ് അപകടം. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.