lll

മലപ്പുറം: പ്രശസ്ത നോവലിസ്റ്റ് യു.എ.ഖാദർ, കലാസംവിധായകൻ പി.കൃഷ്ണമൂർത്തി , ജില്ലയിലെ ഫിലിം സൊസൈറ്റികളുടെ സ്ഥാപക സാരഥിയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ മുൻനിര പ്രവർത്തകനുമായ പ്രൊഫ.എ.എൻ.ശിവരാമൻ നായർ എന്നിവരുടെ വേർപാടിൽ രശ്മി ഫിലിം സൊസൈറ്റിയുടെ ഓൺലൈൻ ഭാരവാഹി യോഗം അനുശോചിച്ചു.
പ്രസിഡന്റ് മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അനിൽകെ.കുറുപ്പൻ, വി.എം.സുരേഷ് കുമാർ, ജി.കെ.രാംമോഹൻ, വി.എം.മനോജ്, ഹനീഫ് രാജാജി, ഡോ.എസ്.സഞ്ജയ് എന്നിവർ പ്രസംഗിച്ചു.