
മലപ്പുറം: കൊവിഡ് വ്യാപന നിരക്കിൽ ജില്ലയ്ക്ക് ഇന്നലെ നേരിയ ആശ്വാസം. ജില്ലയിൽ 377 പേർക്കാണ് ഇന്നലെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 714 പേർ ഇന്നലെ രോഗമുക്തരായി. ഇവരുൾപ്പെടെ 75,977 പേരാണ് ജില്ലയിൽ ഇതുവരെ രോഗമുക്തരായത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 355 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ആരോഗ്യപ്രവർത്തകരും ഉറവിടമറിയാതെ 16 പേരും രോഗബാധിതരായി. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ രണ്ടുപേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേരും വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
ജില്ലയിലിപ്പോൾ 82,969 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 6,197 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.