covid-19

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്നുമുതൽ 22 വരെ മലപ്പുറത്ത് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയാണ് നിരോധനാജ്ഞ. ക്രമസമാധാന പ്രശ്നങ്ങളും കൊവിഡ് വ്യാപനവും തടയുന്നതിനാണിത്. പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങൾ തുടങ്ങിയവ അനുവദനീയമല്ല. തുറന്ന വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിൽ കൂടുതൽ ഉള്ള ഉച്ചഭാഷിണിയും സൈറ്റുകളും പകൽ സമയത്തും ഉപയോഗിക്കരുത്. പകലും നിയന്ത്രണങ്ങളുണ്ട്. വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും 100ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല.