യു.ഡി.എഫിന്റെ കോട്ടയായ നിലമ്പൂർ നഗരസഭ എൽ.ഡി.എഫ് പിടിച്ചു. 33 വാർഡിൽ എൽ.ഡി.എഫ് 22ഉം യു.ഡി.എഫും ഒമ്പതും എൻ.ഡി.എ ഒന്നും സീറ്റുകൾ നേടി. ലീഗിന് ഒരു സീറ്റുപോലുമില്ല.കഴിഞ്ഞ തവണ അഞ്ചു വാർഡുകളിൽ മാത്രമായിരുന്നു എൽ.ഡി.എഫ് വിജയം. നഗരസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു.
പൊന്നാനി നഗരസഭ എൽ.ഡി.എഫ് നിലനിറുത്തി. കഴിഞ്ഞ തവണ 29 സീറ്റായിരുന്നത് ഇത്തവണ 38 ആയി ഉയർത്തി. 19 സീറ്റുണ്ടായിരുന്ന യു.ഡി..എഫ് ഇത്തവണ പത്തിലൊതുങ്ങി. കഴിഞ്ഞ തവണത്തെപ്പോലെ എൻ.ഡി.എ മൂന്നു സീറ്റുനേടി.
പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ് നേട്ടം തുടർന്നു. എൽ.ഡി.എഫ് 20 സീറ്റ് നേടി. ആറാം തവണ തുടർച്ചയായാണ് ഭരണത്തിലെത്തുന്നത്.
വളാഞ്ചേരി നഗരസഭ യു.ഡി.എഫ് നിലനിറുത്തി. 33 വാർഡുകളിൽ 19 സീറ്റ് യു.ഡി.എഫ് നേടി. കഴിഞ്ഞതവണ 21 സീറ്റ് ലഭിച്ചിരുന്നു. എൽ.ഡി.എഫ് കഴിഞ്ഞ തവണത്തെപ്പോലെ 12 സീറ്റ് നേടി. ബി.ജെ.പി ഒരു സീറ്റ് നേടിയപ്പോൾ ഒരു സീറ്റിൽ ഇടതുറിബലും വിജയിച്ചു.
തിരൂർ നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്തു. 19 സീറ്റുകൾ യു.ഡി.എഫ് പിടിച്ചപ്പോൾ രണ്ട് യു.ഡി.എഫ് വിമതരും വിജയിച്ചു. എൽ.ഡി.എഫ് 16 സീറ്റ് നേടി. ബി.ജെ.പി ഒരു സീറ്റ് നേടി.
താനൂരിൽ യു.ഡി.എഫ് ഭരണം നിലനിറുത്തി. 44 സീറ്റുകളിൽ 31ഉംയു.ഡി.എഫ് നേടി. ഒരു സീറ്റ് കുറഞ്ഞു. 10 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ ഏഴേ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ രണ്ടുസീറ്റുണ്ടായിരുന്ന സി.പി.എം ആറായി ഉയർത്തി.
മഞ്ചേരി നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിറുത്തി. 50 അംഗ മുനിസിപ്പാലിറ്റിയിൽ 28 സീറ്റാണ് യു.ഡി.എഫിന് കിട്ടിയത്. കഴിഞ്ഞ തവണ 35 സീറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ 12 സീറ്റിലൊതുങ്ങിയ എൽ.ഡി.എഫ് ഇത്തവണ 20 സീറ്റ് നേടി. ഒരു സീറ്റ് എസ്.ഡി.പി.ഐക്ക് ലഭിച്ചു. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് എൻ.ഡി.എയ്ക്ക് നിലനിറുത്താനായില്ല. ഒരു ലീഗ് റിബലും ജയിച്ചു.
തിരൂരങ്ങാടി നഗരസഭ യു.ഡി.എഫ് നിലനിറുത്തി. ലീഗ് -39 , കോൺഗ്രസ് -ആറ്, എൽ.ഡി.എഫ് -നാല്, വെൽഫെയർ പാർട്ടി -ഒന്ന് , സി..എം.പി -രണ്ട്.
മലപ്പുറം നഗരസഭ യു.ഡി.എഫ് നിലനിറുത്തി. യു.ഡി.എഫ്-25,എൽ.ഡി.എഫ്-11,മറ്റുള്ളവർ-4.യു.ഡി.എഫിന് നേട്ടമാണ്.
കോട്ടയ്ക്കൽ നഗരസഭ യു.ഡി.എഫ് നിലനിറുത്തി. യു.ഡിഎഫ്-21, എൽ.ഡി.എഫ്-9, ബി.ജെ.പി -രണ്ട്.യു.ഡി.എഫ് ഒരു സീറ്റ് വർദ്ധിപ്പിച്ചപ്പോൾ എൽ.ഡി.എഫിന് ഒന്നു കുറഞ്ഞു. ബി.ജെ.പി രണ്ടെണ്ണം നിലനിറുത്തി.
കൊണ്ടോട്ടി നഗരസഭ യു.ഡി.എഫ് നിലനിറുത്തി. യു.ഡി.എഫ്-27,എൽ.ഡി.എഫ്-1,മറ്റുള്ളവർ-12. യു.ഡി.എഫിന് നേട്ടം.
പരപ്പനങ്ങാടി നഗരസഭയിൽ യു.ഡി.എഫ് നില മെച്ചപ്പെടുത്തി. യു.ഡി.എഫ്-27, എൽ.ഡി.എഫ്-5,ബി.ജെ.പി.-3. യു.ഡി.എഫ് സംവിധാനം ഐക്യത്തോടെ പ്രവർത്തിച്ചത് ഭരണം ഉറപ്പാക്കി.