
വളാഞ്ചേരി: മന്ത്രി കെ.ടി. ജലീലിന്റെ വാർഡായ കാരാട് മുസ്ലിംലീഗിന് ജയം. മുസ്ലിംലീഗിൽ നിന്നും പുറത്തുപോയി എൽ.ഡി.ഫുമായി സഖ്യമുണ്ടാക്കി മത്സരിച്ച വളാഞ്ചേരി ഡവലപ്മെന്റ് ഫോറം(വി.ഡി.എഫ്) നേതാവ് ടി.പി. മൊയ്തീൻകുട്ടിയെ തോൽപ്പിച്ചാണ് യു.ഡി.എഫ് ജയം. നിലവിലെ മുസ്ലിം ലീഗ് നഗരസഭ പ്രസിഡന്റ് അഷ്റഫ് അമ്പലത്തിങ്ങലാണ് ജയിച്ചത്. ഭൂരിപക്ഷം 142 വോട്ടുകൾ.