
പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തിൽ ഇടതുപക്ഷത്തിന് മേൽക്കൈ. പൊന്നാനി നഗരസഭയിൽ ഭരണത്തുടർച്ച സാദ്ധ്യമാക്കിയ ഇടതുപക്ഷം ഗ്രാമപഞ്ചായത്തുകളിലും മിന്നുന്ന മുന്നേറ്റം സാദ്ധ്യമാക്കി. വെളിയങ്കോട് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. എൽ.ഡി.എഫ് ഒമ്പത് വാർഡുകളിലും യു.ഡി.എഫ് എട്ട് വാർഡുകളിലും സ്വതന്ത്ര ഒരു വാർഡിലും വിജയിച്ചു. സ്വതന്ത്രയുടെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
15 വർഷത്തിനു ശേഷം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് 13 വാർഡുകളിലും യു.ഡി.എഫ് അഞ്ച് വാർഡുകളിലും വിജയിച്ചു. മാറഞ്ചേരിയിൽ സ്വതന്ത്രന്റെ പിന്തുണയോടെ എൽ.ഡി.എഫിന് ഭരണത്തിലേക്ക് തിരിച്ചുവരാനാകുമെന്നാണ് കണക്കാക്കുന്നത്. എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും എസ്.ഡി.പി.ഐക്കും സ്വതന്ത്രനും ഓരോ സീറ്റ് വീതവുമാണുള്ളത്.
ആലങ്കോട് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. 11 സീറ്റ് എൽ.ഡി. എഫിനും എട്ട് സീറ്റ് യു.ഡി.എഫിനും ലഭിച്ചു. നന്നംമുക്കിൽ എട്ടു സീറ്റ് വീതം എൽ.ഡി. എഫും യു.ഡി.എഫും നേടി. ഒരു സീറ്റ് ബി.ജെ.പിക്കാണ്.