 
തിരൂരങ്ങാടി : നേർക്കുനേർ മത്സരിച്ച യുവാക്കൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ വിജയാഹ്ളാദത്തിലും ഒന്നിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് ഉൾപ്പെട്ട അഞ്ചാം വാർഡിലായിരുന്നു ഈ സൗഹൃദക്കാഴ്ച. ബേക്കറി ഉടമകളായ മൂന്നു സുഹൃത്തുക്കൾ മത്സരിച്ചതിൽ യു ഡി എഫിലെ ഒള്ളക്കൻ സിദ്ദിഖ് 750 വോട്ടിന് വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി അമരേരി ജഹ്ഫർ, എസ്ഡിപിഐ സ്ഥാനാർത്ഥി ചോളാഞ്ചേരി ഫാരിസ് എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. സിദ്ധിഖിന്റെ വിജയാഘോഷം കാണാൻ ഫാരിസും മറുപുറത്ത് ജാഫറും വന്നപ്പോൾ കണ്ടപ്പോൾ യു ഡി എഫ് പ്രവർത്തകർപച്ചനിറം പൂശി സ്വീകരിച്ചു.