prathi
പ്രതി ഗോപി

മഞ്ചേരി: ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഓട്ടോയിൽ ആവശ്യക്കാർക്കെത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവർ മഞ്ചേരി എക്‌സൈസിന്റെ പിടിയിൽ.പാണ്ടിക്കാട് വളരാട് സ്വദേശി കുന്നത്ത് പറമ്പിൽ വീട്ടിൽ ഗോപിയെയാണ് മഞ്ചേരി റേഞ്ച് ഇൻസ്‌പെക്ടർ ഇ. ജിനീഷും സംഘവും
അറസ്റ്റ് ചെയ്തത്. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, മണ്ണാർക്കാട് എക്‌സൈസ് ഓഫീസുകളിൽ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് ഗോപി. ഓട്ടോയും 11 കുപ്പിയോളം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും തൊണ്ടിമുതലുകളായി കസ്റ്റഡിയിലെടുത്തു
പ്രിവന്റീവ് ഓഫീസർ പി.ഇ ഹംസ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.കെ.സതീഷ് , കെ.പി സാജിദ് , ഷിനു ചന്ദ്രൻ . വനിതാ സി.ഇ. ഒ കെ.പി ധന്യ, എക്‌സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹജരാക്കി റിമാന്റ് ചെയ്തു.