
മഞ്ചേരി: നഗരസഭയിൽ പുതിയ ഭരണസമിതിക്കായുള്ള ചർച്ചകൾ യു.ഡി.എഫിൽ സജീവമായി. മുൻ ചെയർപേഴ്സൺ വി.എം. സുബൈദയ്ക്കാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് പ്രഥമ പരിഗണന.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് രണ്ടുപേരും രണ്ട് ജനറൽ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനത്തേക്ക് മുസ്ലിം ലീഗിൽ നിന്ന് അഞ്ചുപേരും പരിഗണനയിലുണ്ട്.
ഭരണത്തുടർച്ച നേടിയ മഞ്ചേരി നഗരസഭ കൗൺസിലിന്റെ നേതൃനിരയിലേക്ക് ആരൊക്കെ എത്തുമെന്ന് ദിവസങ്ങൾക്കകം വ്യക്തമാകും. ഇതിനായി യു.ഡി.എഫ് ക്യാമ്പിലും മുസ്ലിം ലീഗ്, കോൺഗ്രസ് കമ്മിറ്റികളിലും ചൂടേറിയ ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ ചെയർപേഴ്സൺ വി.എം. സുബൈദയ്ക്ക് തന്നെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ചെയർപേഴ്സണായുള്ള അഞ്ചു വർഷത്തെ അനുഭവസമ്പത്താണ് കാരണം. 2010ൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായിരുന്നു. മൂന്നുതവണ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.എം സുബൈദ ഇത്തവണ
ചുള്ളക്കാട് വാർഡിൽ നിന്ന് 244 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മംഗലശ്ശേരി വാർഡിൽ നിന്നും ഇത്തവണ 618 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വല്ലാഞ്ചിറ പാത്തുമ്മയും അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള പരിഗണന ലിസ്റ്റിലുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർമാനായിരുന്ന വി.പി. ഫിറോസും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്ന അഡ്വ: ബീന ജോസഫുമാണ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള കോൺഗ്രസിന്റെ പരിഗണന ലിസ്റ്റിലുള്ളത്.
മുൻ വൈസ് ചെയർമാനായിരുന്ന വി.പി. ഫിറോസിന്റെ പരിചയസമ്പത്ത് പരിഗണന ലിസ്റ്റിൽ തുണയാവുമെങ്കിലും ബി.ജെപിയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ മേലാക്കം വാർഡ് പിടിച്ചടക്കിയ അഡ്വ: ബീനാ ജോസഫിന്റെ പേരും ചർച്ചകളിൽ സജീവമാണ്.
ജനറൽ വിഭാഗത്തിലെ രണ്ട് സ്റ്റാൻഡിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പാണ് മുസ്ലിം ലീഗിൽ ഏറ്റവും സങ്കീർണ്ണമായുള്ളത്,
5 പേരാണ് ഈ ലിസ്റ്റിൽ പ്രഥമ പരിഗണനയിലുള്ളത് .ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കണ്ണിയൻ അബൂബക്കർ , ടി.എം നാസർ, യാഷിക് മേച്ചേരി, മരുന്നൻ മുഹമ്മദ് ,എൻ.കെ ഉമ്മർ ഹാജി എന്നിവരാണ് ലിസ്റ്റിലുള്ളവർ.
മഞ്ചേരി നഗരസഭയിൽ
50തിൽ 35 പേരും പുതുമുഖങ്ങൾ.
മഞ്ചേരി: നഗരസഭയിൽ ഇത്തവണ 35 പുതിയ കൗൺസിലർമാർ അരങ്ങേറ്റം കുറിക്കും.
എൽ.ഡി.എഫിലാണ് ഏറ്റവുംകൂടുതൽ നവാഗതരുള്ളത്. 20ൽ 19 പേരും പുതുമുഖങ്ങളാണ്. വടക്കാങ്ങരയിൽനിന്ന് വിജയിച്ച മരുന്നൻ സാജിദ്ബാബു മാത്രമാണ് മുമ്പ് കൗൺസിലിൽ എത്തിയിട്ടുള്ളത്.വടക്കാങ്ങരയിൽനിന്ന് വിജയിച്ച മരുന്നൻ സാജിദ്ബാബു മാത്രമാണ് മുമ്പ് കൗൺസിലിൽ എത്തിയിട്ടുള്ളത്. യു.ഡി.എഫിൽ 28ൽ 14 പുതുമുഖങ്ങളുണ്ട്. 13 പേരും മുസ്ലിംലീഗ് പ്രതിനിധികളാണ്. ശാന്തിഗ്രാമിൽനിന്ന് ജയിച്ച ഷാനി സിക്കന്തറാണ് കോൺഗ്രസിലെ പുതുമുഖം. ഉള്ളാടം കുന്നിൽ നിന്ന്എസ്.ഡി.പി.ഐ യുടെ മുജീബ് റഹ്മാനും ലീഗ് വിമതനായി നെല്ലിക്കുത്ത് എൽ പി സ്കൂൾ വാർഡിൽ നിന്ന് വിജയിച്ച എം പി സിദ്ധിഖും കൗൺസിലിലേക്ക് ആദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്.