 
മണ്ണാർക്കാട്: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായി. സേലം ഉപ്പൂർ സ്വദേശി ശെൽവൻ (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി 11.30 ഓടെ മുനിസിപ്പൽ സ്റ്റാന്റ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 1.6കിലോ കഞ്ചാവ് കണ്ടെടുത്തു. മണ്ണാർക്കാട് എസ്.ഐ രാജേഷ്.ആർ, എ.എസ്.ഐ രാമചന്ദ്രൻ, .സിപി.ഒമാരായ ഷഫീഖ്, റമീസ്, ദാമോദരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.