murali
നിലന്പൂരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ

നിലമ്പൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരായുള്ള പോസ്റ്റർ യുദ്ധം നിലമ്പൂരിലും. കെ.മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന വാചകങ്ങളും മുരളീധരന്റെ ചിത്രവുമുള്ള ഫ്ളക്സ് ബോർഡാണ് നിലമ്പൂരിൽ സ്ഥാപിച്ചിട്ടുള്ളത്. കോൺഗ്രസ്സ് ഓഫീസ് സ്ഥിതി ചെയ്യുന്ന ആശുപത്രി റോഡിനു സമീപമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തന്നെ പ്രതിഷേധവുമായി പാർട്ടിയിലുള്ളവർ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടതോടെ കോൺഗ്രസിനെതിരായ വിമർശനങ്ങളും ശക്തമായി. ഇതിന്റെ അനുബന്ധമായാണ് നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ളക്സ് ബോർഡും നിലമ്പൂരിൽ പ്രത്യക്ഷപ്പെട്ടത്.