
ചിറ്റൂർ: നാട്ടുകല്ലിലെ ബജാജ് ഷോറൂമിൽ നിന്നും ഷട്ടറിന്റെ പൂട്ട് തകർത്ത് 3000 രൂപയും പണിക്കർകളം മാരിയമ്മർ ക്ഷേത്രത്തിലെ ഹുണ്ടികയുടെ പൂട്ട് പൊളിച്ച് പണവും കവർന്നു. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണങ്ങൾ നടന്നത്. ഷോറൂമിന് അടുത്തുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ കാന്റീനിലും അടുത്ത കടയിലും പൂട്ടുകൾ പൊളിച്ച് കവർച്ചാശ്രമം നടന്നിട്ടുണ്ട് .ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമസ്ഥർ പറഞ്ഞു. രാവിലെ കടകൾ തുറക്കാനെത്തിയപ്പോഴാണ് പൂട്ടുപൊളിച്ചത് ഉടമസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ദ്ധ സംഘം സ്ഥലപരിശോധന നടത്തി. കൊഴിഞ്ഞാമ്പാറ സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.