
കൊല്ലങ്കോട്: ഈ മാസം12ന് ഒരുസംഘം ആളുകൾ ചെമ്മണാമ്പതി അളകാപുരി കോളനിയിലെ യുവാവിന്റെ വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചെമ്മണാംമ്പതി സ്വദേശി റിസ്വാൻ (34), ഗോവിന്ദാപുരം സ്വദേശികളായ മുരുകാനന്ദൻ (37), റാം മോഹൻ (31) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 12ന് മൂന്നൂപേരും ചെമ്മണാമ്പതി സ്വദേശിയായ രാമരാജിന്റെ വീട് ആക്രമിക്കുകയും വീട്ടിലുണ്ടായിരുന്ന സഹോദരൻ തങ്കവേലുവിന്റെ തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിച്ച്പരിക്കേൽപ്പിക്കുകയുമായിരുന്നു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വിപിൻദാസ്, എസ്.ഐ.ഷാഹുൽ, എ.എസ്.ഐ ഗണേഷ് കുമാർ, നസീറലി, സി.പി.ഒമാരായ വിനേഷ്, ജിജോ, ദിലീപ്, റിനാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.