
നിലമ്പൂർ: ജില്ലാ ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ അത്താണിക്കൽ സ്വദേശിയായ16കാരന്റെ കണ്ണിൽ നിന്ന് വിരയെ നീക്കി. 15 സെന്റിമീറ്ററോളം നീളമുള്ള ഡൈലോഫിലേറിയ ഇനത്തിൽ പെട്ട അപൂർവ ഇനം വിരയെയാണ് നീക്കം ചെയ്തത്.രണ്ടു മാസത്തോളമായി കണ്ണിനു ചുറ്റും വീക്കവും വേദനയും തടിപ്പും മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്ന രോഗിക്ക് ജില്ലാ ആശുപത്രിയിൽ നിന്നാണ് ശസ്ത്രക്രിയ നിർദ്ദേശിച്ചത്. നീക്കം ചെയ്ത വിരയുടെ സൂക്ഷ്മ പരിശോധനയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്.തൊലിപ്പുറത്ത് കാണപ്പെടുന്ന പ്രത്യേകതരം വിര കണ്ണിനെ ബാധിക്കുന്നത് വളരെ ' അപൂർവ്വമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ശസ്ത്രക്രിയക്ക് നേത്ര രോഗ വിദഗ്ദ്ധരായ ഡോ: ജലാൽ, ഡോ: ലേഖ, ഡോ: ഷമീന എന്നിവർ നേതൃത്വം നൽകി. നഴ്സുമാരായ ഫൗസിയ, സജ്ന, ജസീല,ഷാനവാസ് എന്നിവർ ശസ്ത്രക്രിയക്ക് സഹായങ്ങൾ നൽകി.