fffffffffffff

താനൂർ: ശോഭാപറമ്പ് ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവം 27 മുതൽ 29 വരെ ആഘോഷിക്കും. ആഘോഷങ്ങൾ ചടങ്ങുകളായിചുരുക്കി ക്ഷേത്ര ആചാര അനുഷ്ഠാനപ്രകാരമാണ് നടത്തുക. ദേശങ്ങളിൽ നിന്നുമെത്തുന്ന വഴിപാട് വരവാഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ക്ഷേത്ര ഭാരവാഹികളുടെ നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് ക്ഷേത്രത്തിലെത്തേണ്ടത്. ഉത്സവ കൊടിയേറ്റം ഇന്നുരാവിലെ 8.30 നും ഒമ്പതിനും ഇടയിൽ നടക്കും. കൊടിയേറ്റം രക്ഷാധികാരി ഒ.കെ.രാധാകൃഷ്ണൻ മേനോന്റെ സാന്നിധ്യത്തിൽ തന്ത്രി കല്ലൂർ മനയിൽ അനിയൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. രാവിലെ ഗണപതി ഹോമം, പാലും പൊടിപൂജ, വൈകുന്നേരം ദീപാരാധന, മണ്ഡലവിളക്ക്, മേളം, താനൂർ ഡ്രൈവേഴ്സിന്റെ വിളക്ക് വഴിപാട്.