thiruvizgham-kunnu
പുലി

തിരുവഴാംകുന്ന്: തിരുവഴാംകുന്നിൽ വീണ്ടും പുലിയുയെ ആക്രമണം. വലിയപാറ പാമ്പീരിപാടം സുഭ്രന്റ വളർത്തുനായയെ പുലി കടിച്ചുകൊന്നു. ശനിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലി നായയെ വിട്ട് ഓടി പോയതെന്ന് സുഭ്രൻ പറഞ്ഞു. പുലിയിറങ്ങിയതോടെ നാട്ടുകാർ പരിഭ്രമത്തിലാണ്. തിരുവഴാംകുന്നിൽ പുലി ശല്യം വ്യാപകമാണ്. കഴിഞ്ഞ ദിവസം കന്നുകാലി ഗവേഷണ കേന്ദ്രത്തിനകത്തും മുറിയകണ്ണിയിലും പുലിയിറങ്ങി വളർത്തുനായ്ക്കളെ കടിച്ചു കൊന്നിരുന്നു. മുറിയകണ്ണിയിൽ വനപാലകർ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് അക്രമിക്കുന്നത് പുലിയാണോ എന്നറിയാൻ നിരീക്ഷണം നടത്തി വരുന്നുണ്ട്. മേഖലയിലെ പുലിയുടെ ആക്രമണം തടയാൻ വനപാലകർ ശക്തമായി രംഗത്തിറങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.