 
പെരിന്തൽമണ്ണ: നഗരസഭ ചെയർമാനായി പി ഷാജിയേയും വൈസ് ചെയർപേഴ്സണായി എ. നസീറയേയും സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പി. ഷാജി പതിനെട്ടാം വാർഡായ തെക്കേക്കരയിൽ നിന്നും 56 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിലെത്തിയ ഷാജി ഡിവൈഎഫ്‌ഐ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം പാതായ്ക്കര എൽ.സി അംഗമാണ്. പെരിന്തൽമണ്ണ കോഓപ്പറേറ്റീവ് അർബൻ ബാങ്ക് പുലാമന്തോൾ ശാഖയിലെ ജീവനക്കാരൻ കൂടിയാണ് .
കൗൺസിലർമാരിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിന് വിജയിച്ച എ. നസീറയാണ് വൈസ് ചെയർ പേഴ്സൺ. 436 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇരുപത്തിയഞ്ചാം വാർഡായ ആശാരിക്കരയിൽ നിന്നാണ് ജയം. കഴിഞ്ഞ നഗരസഭ ഭരണ സമിതിയിലും കൗൺസിലറായിരുന്നു. കുന്നപ്പള്ളിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് അറയംക്കോട്ടിൽ സുലൈമാൻ ഹാജിയുടെ ഇളയ മകൾ. കുന്നപ്പള്ളി കിഴക്കേതിൽ ഫാറൂഖിന്റെ ഭാര്യയാണ്. എംഎ ഇംഗ്ലീഷ്, ഇഗ്ലീഷ് ബി.എഡും എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. സിപിഎം ആശാരിക്കര ബ്രാഞ്ച് കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുമാണ്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും തീരുമാനിച്ചു. ഉണ്ണികൃഷ്ണൻ (പൊതുമരാമത്ത് വകുപ്പ് ),
അമ്പിളി മനോജ് (വികസനം ), സന്തോഷ് (വിദ്യാഭ്യാസം ), ഹനീഫ എന്ന വാപ്പു (ക്ഷേമകാര്യം ), ഷാൻസി നന്ദകുമാർ (ആരോഗ്യം).