cm-

മലപ്പുറം: സംവരണ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ സംതൃപ്തരെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ഭാരവാഹികൾ. കേരള പര്യടനത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാനേജർ കെ. മോയിൻകുട്ടി.സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ലഭിക്കുന്നതിൽ സമസ്തക്ക് എതിർപ്പില്ല. സമസ്തയുടെ നിർദ്ദേശങ്ങൾക്കെല്ലാം മുഖ്യമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചത്. അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത സംസ്ഥാന പ്രസിഡന്റ് ആലിക്കുട്ടി മുസ്ലിയാർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹത്തിന് പങ്കെടുക്കാനായില്ല. തുടർന്നാണ് പ്രതിനിധികളായി മാനേജർ കെ. മോയിൻകുട്ടി, പി.ആർ.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ പങ്കെടുത്തത്.

സ​ർ​ക്കാ​ർ​ ​അ​നു​കൂ​ല​ ​പ്ര​സ്താ​വ​ന:
ഉ​മ​ർ​ ​ഫൈ​സി​യെ​ ​ത​ള്ളി​ ​സ​മ​സ്ത

കോ​ഴി​ക്കോ​ട്:​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​നെ​ ​പി​ന്തു​ണ​ച്ച​ ​സ​മ​സ്ത​ ​മു​ശാ​വ​റ​ ​അം​ഗം​ ​ഉ​മ​ർ​ ​ഫൈ​സി​ ​മു​ക്ക​ത്തെ​ ​ത​ള്ളി​ ​സ​മ​സ്ത​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മു​ഹ​മ്മ​ദ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ.
സ​മ​സ്ത​യെ​ ​രാ​ഷ്ട്രീ​യ​ ​വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​ക്കാ​ൻ​ ​ആ​രെ​യും​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സ​മ​സ്ത​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ട​ന​യ​ല്ല.​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടു​ക​യു​മി​ല്ല.​ ​സ​മ​സ്ത​യു​ടെ​ ​നി​ല​പാ​ട് ​പ​റ​യാ​ൻ​ ​ആ​രെ​യും​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കോ​ഴി​ക്കോ​ട് ​ന​ട​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​കേ​ര​ള​ ​പ​ര്യ​ട​ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷ​മാ​യി​രു​ന്നു​ ​ഉ​മ​ർ​ ​ഫൈ​സി​യു​ടെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശം.