
പെരിന്തൽമണ്ണ: ലീഗിലെ അഡ്വ. എ.കെ. മുസ്തഫ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും. 1991-94 ൽ 25ാം വയസിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ ഇടം നേടി. 2001- 2004 ൽ വിദ്യാഭ്യാസ മന്തി നാലകത്ത് സൂപ്പിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി. 2011- 2016ൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് സെക്രട്ടറിയായി. 2006- 2011 ൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ അസിസ്റ്ററ്റായും കുറ്റിപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ജനറൽ മാനേജർ എന്നീ സ്ഥാനങ്ങളും വഹിച്ചു. ഹൈക്കോടതിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമാണ്.
നെന്മിനി ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസിലെ കെ.വനജയാണ് വൈസ് പ്രസിഡന്റ്. 2010-15 ൽ ബ്ലോക്ക് മെമ്പറായിരുന്നു. മഹിളാ കോൺഗ്രസ് മഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ്, കുടുംബശ്രീ കീഴാറ്റൂർ പഞ്ചായത്ത് സി.ഡി.എസ്, ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.