
തൃത്താല: തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ യു.ഡി.എഫിന് തലവേദനയായി വിമത സ്ഥാനാർത്ഥി. 15-ാം വാർഡ് മേഴത്തൂരിലാണ് സ്വതന്ത്രനായി വിമതൻ മുഹമ്മദ് കൊപ്പത്ത് മത്സര രംഗത്തുള്ളത്.
ലീഗിന്റെ സീറ്റായ വാർഡിൽ അർഹിച്ച പരിഗണനയും മുന്നണി മര്യാദ പാലിക്കാതെയും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തിയതിൽ പ്രതിഷേധിച്ചാണ് മുഹമ്മദ് മത്സരത്തിനിറങ്ങിയത്. വിഷയത്തിൽ മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാനതലം വരെ ചർച്ച നടന്നെങ്കിലും തീരുമാനം അനുകൂലമല്ലാതായതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതെന്ന് മുഹമ്മദ് പറഞ്ഞു.
മുന്നണിയുടെ കൂട്ടായ തീരുമാന പ്രകാരമാണ് കോൺഗ്രസ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് യു.ഡി.എഫ് കമ്മിറ്റി ട്രഷറർ പി.വി.കോയുണ്ണി അറിയിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് ജോ.സെക്രട്ടറിയും വൈറ്റ് ഗാർഡ് ക്യാപ്‌റ്റനുമായ മുഹമ്മദിനെ പാർട്ടിയിൽ നിന്ന് ലീഗ് പുറത്താക്കി എൽ ഡി.എഫിന് വേണ്ടി സി.സാജുവും എൻ.ഡി.എ.യ്ക്ക് വേണ്ടി സി.കെ.സുരേന്ദ്രനും മത്സരിക്കുന്നു.