പാലക്കാട്: പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ കക്ഷി ഭാരവാഹികൾ മണ്ഡലത്തിൽ തങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പ്രചാരണ സമയം അവസാനിച്ച ശേഷം പുറത്ത് നിന്നെത്തിയ നേതാക്കളും പ്രവർത്തകരും മണ്ഡലം വിട്ടുപോകണം. എന്നാൽ സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ മണ്ഡലത്തിന് പുറത്തുള്ള ആളായാലും പോകേണ്ടതില്ല.
ബൂത്തുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശം
പഞ്ചായത്തിൽ പോളിംഗ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭയിൽ 100 മീറ്റർ അകലത്തിലും ബൂത്തുകൾ സ്ഥാപിക്കാം.
സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം.
ബൂത്തുകൾ നിർമ്മിക്കുന്നതിന് അനുമതി വാങ്ങി പരിശോധന വേളയിൽ കാണിക്കണം.
പഞ്ചായത്തിൽ പോളിംഗ് സ്റ്റേഷന്റെ 200ഉം നഗരസഭയിൽ 100 മീറ്റർ പരിധിയിൽ വോട്ടഭ്യർത്ഥിക്കരുത്.
ഒബ്സർവർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ എന്നിവരൊഴികെ മറ്റാർക്കും മൊബൈൽ ഫോൺ പോളിംഗ് സ്റ്റേഷനകത്ത് കൊണ്ടുപോകാൻ അനുവാദമില്ല.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ വോട്ടർമാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാൻ വാഹനമേർപ്പെടുത്തരുത്.