 
പാലക്കാട്: നഗരസഭ ബി.ജെ.പിയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന പ്രഖ്യാപനവുമായി ഡി.സി.സി പ്രഡിന്റ് വി.കെ.ശ്രീകണ്ഠൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും സംയുക്തമായി റോഡ്ഷോ സംഘടിപ്പിച്ചു. രാവിലെ കാടാങ്കോട് ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ അമ്പത്തിരണ്ട് വാർഡുകളിലും പര്യടനം നടത്തിയാണ് സമാപിച്ചത്. റോഡ് ഷോയ്ക്ക് അഭിവാദ്യങ്ങളുമായി നൂറുകണക്കിന് ആളുകളെത്തി.
അഞ്ചു വർഷക്കാലം നഗരസഭ ഭരിച്ച ബി.ജെ.പി അഴിമതിയും വികസനമുരടിപ്പുമാണ് ജനങ്ങൾക്ക് നൽകിയത്. കോൺഗ്രസുകാർ മാത്രമല്ല ബി.ജെ.പി പ്രവർത്തകർ പോലും ഭരണ തുടർച്ച ആഗ്രഹിക്കുന്നില്ലെന്ന് വി.കെ. ശ്രീകണ്ഠനും ഷാഫി പറമ്പിലും പറഞ്ഞു.