
പാലക്കാട്: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ സോഷ്യൽ മീഡിയ വഴി വർദ്ധിച്ചു വരുന്ന അതിക്രമം തടയുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി 'അപരാജിത ഓൺലൈൻ" പദ്ധതിയുമായി പൊലീസ്. ഭീഷണിപ്പെടുത്തുക, മാനഹാനി വരുത്തുക, തട്ടിപ്പിനിരയാക്കുക തുടങ്ങിയ സംഭവങ്ങളിൽ ഓൺലൈൻ സെല്ലിൽ ഇ-മെയിൽ മുഖേന പരാതി അയയ്ക്കാം.
പരാതി നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളവർക്ക് പദ്ധതി പ്രയോജനപ്പെടുത്താം. പരാതികൾ പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് അധികൃതർ അറിയിച്ചു. പരാതി നൽകേണ്ട ഇ-മെയിൽ: aparajitha.pol@kerala.gov.in.
ജില്ലയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ഉണ്ടാകുന്ന അതിക്രമം ഒരോ വർഷംതോറും വർദ്ധിച്ചുവരുന്നതായാണ് കഴിഞ്ഞ പത്തുവർഷത്തെ പൊലീസിന്റെ കണക്ക് വ്യക്തമാകുന്നത്.
സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമം- 2010 മുതൽ 2020 (ഒക്ടോബർ വരെ)
പീഡനം- 48, 85, 68, 93, 89, 72, 121, 143, 146, 143, 125
തട്ടിക്കൊണ്ടുപോകൽ- 09, 09, 09, 12, 18, 16, 11, 21, 15, 24, 14
കുട്ടികൾക്ക് നേരെയുള്ള അതിക്രമം- 2010 മുതൽ 2020 (ഒക്ടോബർ വരെ)
പീഡനം- 12, 29, 35, 49, 41, 33, 64, 80, 100, 102, 92
തട്ടിക്കൊണ്ടുപോകൽ- 10, 05, 05, 11, 15, 13,10, 15, 16, 26, 17