
പാലക്കാട്: കൊവിഡ് വ്യാപന ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ജാഗ്രത ഏറെയാവശ്യമുള്ള ഈ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ ഇറങ്ങുമ്പോൾ മുതൽ തിരിച്ച് വീട്ടിലെത്തുന്നത് വരെ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. ജാഗ്രത കൈവിട്ടാൽ രോഗവ്യാപനമാകും ഫലം. വോട്ട് ചെയ്യാനിറങ്ങുമ്പോൾ ആദ്യം നോക്കേണ്ടത് മാസ്ക് തന്നെ. തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രമേ മാസ്ക് മാറ്റാവൂ.
ഓർക്കുക
1. മൂക്കും വായും മൂടത്തക്ക വിധം മാസ്ക് ധരിക്കണം.
2. രജിസ്റ്ററിൽ ഒപ്പിടുന്നതിന് സ്വന്തമായി പേന കരുതുക.
3. ബൂത്തിന് അകത്ത് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം.
4.ശാരീരിക അകലം പാലിച്ച് മൂന്ന് വോട്ടർമാർക്ക് പ്രവേശിക്കാവുന്നതാണ്.
5. വോട്ട് ചെയ്ത് തിരികെ എത്തുന്നതുവരെ കൈകൊണ്ട് മുഖത്ത് സ്പർശിക്കരുത്.
6. ബൂത്തിന് പുറത്ത് കൂട്ടംകൂടുകയോ സംസാരമോ പാടില്ല.
7. ആർക്കും കൈ കൊടുക്കാനോ തൊടാനോ പാടില്ല.
8. വോട്ടർമാർ കുടിവെള്ളം കൈയിൽ കരുതണം.
9. കുട്ടികളെ കൊണ്ടുപോകരുത്.
10. വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. വസ്ത്രം അലക്കിയിടുക. കുളിക്കുക.