election

പാലക്കാട്: കൊവിഡിന്റെ പശ്ചാലത്തലത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ ജില്ല ഒരുങ്ങി. രണ്ടാംഘട്ട വോട്ടെടുപ്പിൽ നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ട് ചെയ്യാനവസരം. വൈകിട്ട് അഞ്ചിന് ശേഷം കൊവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഏർപ്പെടുത്തും.

ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്ക് 126 സ്ഥാനാർത്ഥികളാണുള്ളത്. 13 ബ്ലോക്കിലെ 183 ഡിവിഷനുകളിലേക്ക് 636 സ്ഥാനാർത്ഥികളും 88 ഗ്രാമപഞ്ചായത്തുകളിലെ 1490 വാർഡുകളിലേക്ക് 5016 സ്ഥാനാർത്ഥികളും മത്സരിക്കുന്നു. ഏഴ് നഗരസഭകളിലെ 234 വാർഡുകളിലേക്ക് 809 സ്ഥാനാർത്ഥികളുണ്ട്.

90 ബൂത്തിൽ വെബ് കാസ്റ്റിംഗ്

ജില്ലയിലെ 90 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതിൽ 24 ബൂത്തുകൾ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതും 66 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതുമാണ്. 300 ബൂത്തുകളിൽ വീഡിയോഗ്രഫി സംവിധാനമുണ്ട്.

സുരക്ഷയ്ക്ക് 5796 പൊലീസുകാർ

ജില്ലയിൽ സുരക്ഷയൊരുക്കുന്നത് 5796 പൊലീസുകാർ. 12 ഡിവൈ.എസ്.പി, 60 ഇൻസ്പെക്ടർ, 401 എസ്.ഐ/എ.എസ്.ഐ, 4139 പൊലീസുകാർ,​ 1184 സ്പെഷൽ പൊലീസുകാർ എന്നിവരാണ്. പ്രശ്നസാധ്യത ബൂത്തുകൾ, മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ എന്നിവിടങ്ങളിൽ സായുധ പൊലീസുണ്ടാകും.

20 വോട്ടെണ്ണൽ കേന്ദ്രം

13 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 16നാണ് വോട്ടെണ്ണൽ.

23,35,345- ജില്ലയിലെ വോട്ടർമാർ

1120163- പുരുഷന്മാർ

1215168- സ്ത്രീകൾ

14- ട്രാൻസ്‌ജെൻഡർ

3000- പോളിംഗ് സ്റ്റേഷൻ

2707- പഞ്ചായത്തുകളിൽ

293- നഗരസഭകളിൽ.

18000- ജീവനക്കാർ

3000- പ്രിസൈഡിംഗ് ഓഫീസർ

9000- പോളിംഗ് ഓഫീസർ

3000- അസി.ഓഫീസർ.

3000- റിസർവ്.