v

പ്രതിദിന വർദ്ധനവ് 18%

പാലക്കാട്: കൊവിഡ് പ്രതിസന്ധിക്കിടയിലും പാൽ സംഭരണ വർദ്ധനവുമായി മിൽമ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുമാസം പ്രതിദിന സംരണത്തിൽ 18% വർദ്ധനവുണ്ടായി. 2019 നവംബറിൽ പ്രതിദിനം ശരാശരി 1,86,614 ലക്ഷം ലിറ്റർ സംഭരിച്ചിരുന്നിടത്ത് കഴിഞ്ഞ മാസം 2,19,891 ലക്ഷം ലഭിച്ചു.

മലബാർ മേഖലയിൽ ഒരു ലക്ഷത്തിലധികം ക്ഷീരകർഷകരാണുള്ളത്. ഇതിൽ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ കൂടുതലും പാലക്കാടാണ്. ജില്ലയിൽ ആകെ 25,000 ക്ഷീരകർഷകരാണുള്ളത്. പാലക്കാട് ഡയറിയിൽ മാത്രം 19,000 ക്ഷീരകർഷകരുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കൂടുതൽ പേർ ക്ഷീരമേഖലയിലേക്ക് തിരിഞ്ഞതും നിലവിലുള്ളവർ അധികം പശുക്കളെ വളർത്താൻ തുടങ്ങിയതുമാണ് സംഭരണം കൂടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

ശരാശരി 1000 കർഷകർ കൂടി

2019നെ അപേക്ഷിച്ച് ഇത്തവണ കഴിഞ്ഞ മൂന്നുമാസങ്ങളിലായി മിൽമ പാലക്കാട് ഡെയറിൽ 1000 പേരുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 18000 ക്ഷീര കർഷകരാണ് ഡയറിയിൽ ഉണ്ടായിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം മൂന്നും നാലും പശുക്കളെ വളർത്തിയിരുന്നവർ നിലവിൽ പത്തോളം പശുക്കളെ വാങ്ങി ഫാം എന്ന രീതിയിലേക്ക് മാറി. പുതിയ ഇൻഷുറൻസ് പദ്ധതികളും കൂടുതൽ പേരെ ആകർഷിക്കുന്നു.

-കെ.അജിത്ത്, അസി.മാനേജർ, മലബാർ മേഖല യൂണിയൻ.