
പാലക്കാട്: കൊവിഡ് പ്രതിരോധ മുൻകരുതലുകളുമായി ഇന്ന് തദ്ദേശ വോട്ടെടുപ്പ്. വോട്ടർമാർ നിർബന്ധമായും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. കുടിവെള്ളം കരുതുക. വോട്ടിംഗിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യണം.
വോട്ടർമാരെ തിരിച്ചറിയാൻ ബൂത്തിലുള്ളവരാവശ്യപ്പെട്ടാൽ മാത്രം മാസ്ക് മാറ്റാം. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യാം. പേന കൈയിൽ കരുതണം. ബൂത്തിൽ കൂട്ടം കൂടരുത്. പുരുഷന്മാരും സ്ത്രീകളും പ്രത്യേക വരികളിൽ സാമൂഹികാകലം പാലിച്ച് നിൽക്കണം. മുതിർന്നവർ, ഭിന്നശേഷിക്കാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാം. കുട്ടികളെ ബൂത്തിൽ കൊണ്ടുപോകരുത്.