ele

18,26,829 പേർ വോട്ട് രേഖപ്പെടുത്തി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 78.14% പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ ആകെ 23,​37,​412 വോട്ടർമാരിൽ 18,26,829 പേർ പോളിംഗ് രേഖപ്പെടുത്തി. 11,​20,​871 പുരുഷന്മാരിൽ 8,​79,​673 പേരും (78.47%) 12,​16,​521 സ്ത്രീകളിൽ 9,​47,​153 പേരും (77.85%) 20 ട്രാൻസ്‌ജെൻഡർമാരിൽ മൂന്നുപേരും (15%) വോട്ട് രേഖപ്പെടുത്തി.

പഞ്ചായത്തുകളിൽ 16,​01,​756 പേർ വോട്ട് രേഖപ്പെടുത്തി. 78.8%. പഞ്ചായത്തുകളിലെ ആകെ വോട്ടർമാർ 20,​31,​304 പേരാണ്. 13 ബ്ലോക്കുകളിലായി 9,​75,​414 പുരുഷന്മാരിൽ 7,​71,​422 പേരും (79.09%) 10,​55,​877 സ്ത്രീകളിൽ 8,​30,​331 പേരും (78.64%) 13 ട്രാൻസ്‌ജെൻഡർമാരിൽ മൂന്നുപേരും (23.08%) രേഖപ്പെടുത്തി. കൂടുതൽ ചിറ്റൂർ ബ്ലോക്കിലാണ്. 82.2%. 1,​58,​809 വോട്ടർമാരിൽ 1,​30,​545 പേർ വോട്ട് ചെയ്തു. ഇതിൽ 64,​362 പുരുഷന്മാരും 66,​182 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. മലമ്പുഴയിലാണ് കുറവ്. 75.3%. ബ്ലോക്കിലെ 1,​54,​606 വോട്ടർമാരിൽ 1,​16,​453 പേർ വോട്ട് ചെയ്തു. ഇതിൽ 57,​626 പുരുഷന്മാരും 58,​826 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമുൾപ്പെടുന്നു.

ബ്ലോക്ക്, വോട്ട് ചെയ്തവർ, ആകെ വോട്ടർമാർ ബ്രാക്കറ്റിൽ, ശതമാനം

(1) തൃത്താല 131438 (171472) 76.6%

(2) പട്ടാമ്പി 137395 (175336) 78.3%

(3) ഒറ്റപ്പാലം 152558 (196839) 77.5%

(4) ശ്രീകൃഷ്ണപുരം 96136 (120406) 79.8%

(5) മണ്ണാർക്കാട് 169184 (214221) 78.9%

(6) അട്ടപ്പാടി 39838 (52290) 76.1%

(7) പാലക്കാട് 123629 (159004) 77.7%

(8) കുഴൽമന്ദം 118587 (148238) 80%

(9) ചിറ്റൂർ 130545 (158809) 82.2%
(10) കൊല്ലങ്കോട് 117608 (145979) 80.5%

(11) നെന്മാറ 114141 (139541) 81.8%

(12) മലമ്പുഴ 116453 (154606) 75.3%

(13) ആലത്തൂർ 154244 (194563) 79.2%

നഗരസഭകൾ

ഏഴ് നഗരസഭകളിലായി 3,​06,​108 വോട്ടർമാരിൽ 2,​25,​073 പേർ വോട്ട് രേഖപ്പെടുത്തി. 73.5%. 145457 പുരുഷരിൽ 1,​08,​251 പേരും (74.42%) 1,​60,​644 സ്ത്രീകളിൽ 116822 പേരും (72.72%) വോട്ട് ചെയ്തു. ചിറ്റൂർ-തത്തമംഗലം നഗരസഭയിലാണ് കൂടുതൽ പോളിംഗ്-81.5%. 26,​997 വോട്ടർമാരിൽ 22,​025 പേർ വോട്ട് ചെയ്തു. 10,​709 പുരുഷരും 11,​316 സ്ത്രീകളും. പാലക്കാട് നഗരസഭയിലാണ് കുറവ്-67.2%. 1,​17,​616 വോട്ടർമാരിൽ 39,​266 പുരുഷന്മാരും 39,​780 സ്ത്രീകളുമുൾപ്പെടെ 79046 പേരാണ് വോട്ട് ചെയ്തത്.

നഗരസഭകൾ, വോട്ട് ചെയ്തവർ, ആകെ വോട്ടർമാർ ബ്രാക്കറ്റിൽ, ശതമാനം

(1) ഷൊർണൂർ 28204 (36952) 76.3%

(2) ഒറ്റപ്പാലം 32545 (43428) 74.9%

(3) പാലക്കാട് 79046 (117616) 67.2%

(4) ചിറ്റൂർ-തത്തമംഗലം 22025 (26997) 81.5%

(5) പട്ടാമ്പി 17795 (22834) 77.9%

(6) ചെർപ്പുളശേരി 26369 (32920) 80%

(7) മണ്ണാർക്കാട് 19089 (25361) 75.2%