chathu

കൊല്ലങ്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ മുതലമട പള്ളം വീട്ടിൽ ടി.ചാത്തു (86)അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കേയാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ അന്ത്യം സംഭവിച്ചത്.

കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും മിച്ചഭൂമി സമരത്തിനും നേതൃത്വം നൽകിയ വ്യക്തികളിൽ പ്രമുഖനാണ് ടി.ചാത്തു. കെ.എസ്.കെ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി സ്ഥാനങ്ങളും സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതലയും വഹിച്ചു. 1991ൽ കൊല്ലങ്കോട് എം.എൽ.എയായി നിയമസഭയിൽ എത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ കമ്മറ്റി - ഏരിയ കമ്മറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു.

ഇന്ന് രാവിലെ ഒമ്പതിന് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ശകുന്തള. മക്കൾ: തിരുചന്ദ്രൻ, രവി ചന്ദ്രൻ, സതീഷ് ചന്ദ്രൻ, പുഷ്പലത, നിർമ്മലത. മരുമക്കൾ: ബിജു, തേജാറാം, പ്രിയ, സരിത, ബിൻസി.