palakkad-ldf

പാലക്കാട്: ജില്ലയിലെ ഏഴ് നഗരസഭകളിൽ അഞ്ചിടത്തും എൽ.ഡി.എഫ്. പാലക്കാട് നഗരസഭയിൽ ബി.ജെ.പിയുടെ കെ.പ്രിയ 27 വോട്ടു നേടി അദ്ധ്യക്ഷയായി. ബി.ജെ.പിയിലെ മുതിർന്ന അംഗം ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും അബദ്ധം മനസിലാക്കി ബാലറ്റ് പേപ്പർ തിരിച്ചുവാങ്ങുകയും ചെയ്തത് ബഹളത്തിന് ഇടയാക്കി. വരണാധികാരി ആ വോട്ട് അസാധുവായി പ്രഖ്യാപിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് പുനരാരംഭിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയ ഏക നഗരസഭയായ മണ്ണാർക്കാട് മുസ്ലീം ലീഗിലെ ഫായിദ ബഷീറാണ് ചെയർമാൻ.

 നഗരസഭാദ്ധ്യക്ഷൻമാർ

പാലക്കാട് - കെ.പ്രിയ (ബി.ജെ.പി)

ചിറ്റൂർ - തത്തമംഗലം - കെ.എൽ.കവിത (സി.പി.എം)

ഷൊർണൂർ - എം.കെ.ജയപ്രകാശ് (സി.പി.എം)

പട്ടാമ്പി - ഒ.ലക്ഷ്മികുട്ടി (സി.പി.എം)

ഒറ്റപ്പാലം - ജാനകിദേവി (സി.പി.എം)

ചെർപ്പുളശേരി - പി.രാമചന്ദ്രൻ (സി.പി.എം)

മണ്ണാർക്കാട് - ഫായിദ ബഷീർ (മുസ്ലീം ലീഗ്)