
പാലക്കാട്: നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചവർക്ക് ജാതി പറഞ്ഞ് ഫേസ്ബുക്കിൽ ആശംസാ പോസ്റ്റിട്ട് ബി.ജെ.പി വനിതാ കൗൺസിലർ. 'ബി. ജെ.പി മുനിസിപ്പൽ വൈസ് ചെയർമാനായി ഇ.കൃഷ്ണദാസ് (നായർ സമുദായം) ചെയർപേഴ്സൺ ആയി കെ.പ്രിയ (മൂത്താൻ സമുദായം) എന്നിവർക്ക് എല്ലാവിധ ആശംസകളും നേരുന്നു'വെന്നായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയും നഗരസഭാ കൗൺസിലറുമായ വനിതാ നേതാവിന്റെ പോസ്റ്റ്. വിഷയം സമൂഹമാദ്ധ്യമങ്ങിൽ ചർച്ചയായതോടെ ആദ്യം ജാതി പരാമർശം എഡിറ്റ് ചെയ്ത കൗൺസിലർ പിന്നീട് പോസ്റ്റ് പൂർണമായും നീക്കം ചെയ്യുകയായിരുന്നു.