 
പത്തനംതിട്ട : ഇലക്ട്രിക് പോസ്റ്റുകൾ റോഡിന്റെ നടുക്ക് നിറുത്തിയുള്ള ടാറിംഗ് പ്രതിഷേധത്തിന് ഇടയാക്കുന്നു. റാന്നി നിയോജകമണ്ഡലത്തിലെ അയിരൂർ-തീയാടിക്കൽ മുതൽ തിരുവല്ല മണ്ഡലത്തിലെ വെണ്ണിക്കുളം വാലാങ്കര വരെ ഏകദേശം ഏഴ് കിലോമീറ്റർ ദൂരത്തിൽ ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണത്തിലാണ് ഇലക്ടിക്ക് പോസ്റ്റ് റോഡിന്റെ നടുക്കായി നിറുത്തി തന്നെ ടാറിംഗ് നടത്തിയത്. മിക്ക ഭാഗങ്ങളിലും ബി.എം ടാറിംഗ് നടത്തികഴിഞ്ഞു. എന്നാൽ ഇലക്ട്രിക് പോസ്റ്റുകൾ റോഡിന്റെ നടുക്ക് തന്നെ നില്ക്കുന്ന സ്ഥിതിയാണുളളത്. പോസ്റ്റുകൾ റോഡിന്റെ വശത്തായി നിഷ്‌കർഷിച്ചിട്ടുള്ള അകലത്തിൽ മാറ്റി ഇടുന്നതിന് പൊതു മരാമത്ത് വകുപ്പും ഇലക്ട്രിസിറ്റി ബോർഡോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇലക്ട്രിക് പോസ്റ്റുകൾ യഥാവിധി സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.