 
പത്തനംതിട്ട: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മുന്നിൽ മാർച്ചും ധർണയും നടത്തി.
കെ.വൈ.ബേബിയുടെ അദ്ധ്യക്ഷതയിൽ ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മറ്റിഅംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു . ഇ.കെ.ബേബി, പ്രിയ ജയൻ, ടി പി രാജേന്ദ്രൻ , കെ എൻ മനോഹരൻ, പാപ്പച്ചൻ, ജോസ് കരിമ്പനാകുഴി, അശോകൻ ഓമല്ലൂർ, ഷിബു, ബാബു കുമ്പഴ, ഷെമീർ, മോഹനൻ എന്നിവർ സംസാരിച്ചു.