02-ayyappa-maholsavam
പത്തൊമ്പതാമത് അയ്യപ്പ പൂജ മഹോത്സവം

പന്തളം:ദുബായ് അയ്യപ്പ സേവാ സമിതിയുടെ പത്തൊമ്പതാമത് അയ്യപ്പ പൂജ മഹോത്സവം ശരണോത്സവം- 2020 പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ഇന്ന് നടക്കും. തന്ത്രിമുഖ്യൻ അഗ്‌നിശർമ്മൻ വാസദേവൻ ഭട്ടതിരി യുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും. ക്ഷേത്ര അന്നദാന മണ്ഡപത്തിൽ ശബരിമല ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച താൽക്കാലിക ക്ഷേത്രത്തിനു മുന്നിൽ രാവിലെ തിരുവാഭരണ ഗുരു സ്വാമിമാരുടെ ശരണം വിളി, സോപാനസംഗീതം എന്നിവ നടക്കും. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാര വർമ്മയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അയ്യപ്പസേവാസമാജം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി , അമ്പലപ്പുഴ പേട്ട സംഘം പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ പിള്ള, ആലങ്ങാട് സംഘം പെരിയോൻ അമ്പാടത്ത് മോഹനൻ നായർ , രാജേഷ് കുറുപ്പ് , തിരുവാഭരണ പേടക ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള, വാവർ സ്വാമി പ്രതിനിധി ഷാജഹാൻ എരുമേലി ,പുത്തൻ വീട് ബിജു , മണിമണ്ഡപം കളമെഴുത്ത് ഗുരുതിപൂജ പ്രതിനിധി രതീഷ് തുടങ്ങിയവർ പങ്കെടുക്കും.