തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിൽ എയ്ഡ്‌സ് ദിനാചരണവും 2020-21 വർഷത്തെ മെഡിക്കൽ ക്ലബ് പ്രവർത്തന ഉദ്ഘാടനവും ഒൻകോളജിസ്റ്റ് ഡോ.വി.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ചികത്സപോലെ തന്നെ കാൻസർ ബോധവൽക്കരണവും പ്രധാനമാണ്. കാൻസർ രോഗിയോടൊപ്പം അവന്റെ കുടുംബവുമാണ് ഇല്ലാതാക്കുന്നത്. വിദ്യാർത്ഥികൾ കാൻസർ രോഗികളെ കരുതുന്നതോടൊപ്പം തന്നെ സാമൂഹിക ബോധവൽക്കരണത്തിലും വ്യാപ്യതരാകണമെന്നും ആഹ്വാനം ചെയ്തു. ഓൺലൈൻ ക്ലാസുകൾ പരമാവധി ലാപ്‌ടോപ് വഴിയാകണമെന്നും, അമിതമായ മൊബൈൽ ഉപയോഗം ദൂരവ്യാപകമായ ആരോഗ്യ പ്രത്യാഘാതം ഉണ്ടാകമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു,മെഡിക്കൽ ക്ലബ് കൺവീനർ ഡോ.റീനമോൾ ജി, പ്രൊഫ.വിഷ്ണു നമ്പൂതിരി, ഗ്രേയ്‌സ് തെരേസ ജോസ്,ഷെറിൻ ഇ കോശി എന്നിവർ പ്രസംഗിച്ചു.