മല്ലപ്പുഴശ്ശേരി: പഞ്ചായത്ത് മൂന്നാം വാർഡിൽ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുടുംബസംഗമം നടത്തി. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മനോജ് മാധവശേരിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഗോപി ,എം.കെ. സജി,കെ.പി. അശോകൻ,യേശുദാസ് ചിറയിൽ, മാർട്ടിൻ ക്രിസ്റ്റി ,അജിത്ത് കുറുന്താർ,സ്ഥാനാർഥികളായ ഓമല്ലൂർ ശങ്കരൻ , വൽസമ്മ മാത്യു എന്നിവർ സംസാരിച്ചു.