മല്ലപ്പുഴശേരി: ആറന്മുള മണ്ഡലത്തിലെ കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കുഴിക്കാലാ വള്ളാക്കോട് പാടശേഖരത്തിൽ വിഷരഹിത നെല്ല് ഉത്പാദനത്തിന് തുടക്കമായി. പാടശേഖര സമിതി പ്രസിഡന്റ് കെ.പി.വിശ്വനാഥൻ നായർ വിത്തെറിയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കർഷകൻ കുറുന്താർ ഉത്തമന്റെ നേതൃത്വത്തിലാണ് ഇവിടെ രണ്ടാം ഘട്ടമായി നെൽക്കൃഷി ആരംഭിച്ചത്.