തിരുവല്ല: യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും ഭരണം പിടിക്കാനായി ശക്തമായ പോരാട്ടമാണ് കുറ്റൂർ പഞ്ചായത്തിൽ കാഴ്ചവയ്ക്കുന്നത്. ഓരോ മുന്നണിയും മാറിമാറി ഭരിക്കുന്ന പഞ്ചായത്ത് ഇത്തവണ ആർക്കൊപ്പം നിലയുറപ്പിക്കും എന്നതാണ് പ്രധാന ചർച്ചാവിഷയം. അപ്പർകുട്ടനാടും മലയോരവും ഉൾപ്പെടുന്ന പഞ്ചായത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രാദേശിക വികസന പ്രശ്നങ്ങളുമെല്ലാം തിരഞ്ഞെടുപ്പിൽ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ ബി.ജെ.പിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെയുള്ള 14 വാർഡിൽ ആറ് സീറ്റിൽ ജയിച്ച ബി.ജെ.പി, യു.ഡി.എഫിലെ ഉൾപ്പെടെ അംഗങ്ങളെ അടർത്തിയെടുത്ത് ഒപ്പം കൂട്ടിയാണ് അഞ്ചുവർഷവും ഭരണം നിലനിറുത്തിയത്. എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് രണ്ട്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. മൂന്ന് മുന്നണികളും പ്രതീക്ഷയോടെ പോരാടുന്ന കുറ്റൂർ പഞ്ചായത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വാർഡ്, സ്ഥലം, സ്ഥാനാർഥി പാർട്ടി ക്രമത്തിൽ ചുവടെ.
വാർഡ് 1- വെൺപാല: അനുരാധ സുരേഷ് (സി.പി.എം), ജി.അമ്പിളി (ബി.ജെ.പി.),റീന ജോൺ (കോൺ.).
2-. കദളിമംഗലം: ടി.പ്രവീൺ കുമാർ (ബി.ജെ.പി.), രതീഷ് (എൽ.ഡി.എഫ്. സ്വത.),സി.ആർ.ഹർജകുമാർ (കോൺ.).

3-. കുറ്റൂർ: അനിൽ കുമാർ (എൽ.ജെ.ഡി.), പ്രസന്നകുമാർ (ബി.ജെ.പി.), എം.പി. രാജൻ (യു.ഡി.എഫ്.).

4- കുറ്റൂർ വടക്ക്: ഉഷ അരവിന്ദ് (കേ.കോൺ. ജോസഫ്),ശ്രീലേഖാ രഘുനാഥ് (ബി.ജെ.പി.),ജോമോൾ വഞ്ചിമലയിൽ (എൽ.ഡി.എഫ്.സ്വത.).

5- ഇള കുറ്റൂർ: ആൽഫ അമ്മിണി ജേക്കബ് (സി.പി.എം.),ജാൻസി (കോൺ.),സരസമ്മ സോമൻ (സ്വത.),സുജാത (ബി.ഡി.ജെ.എസ്.).

6- പടിഞ്ഞാറ്റോതറ: പി.ബി. ജയലേഖ (ബി.ജെ.പി.),ബിന്ദു കുഞ്ഞുമോൻ (കോൺ.), സുജാത രാജൻ(ജെ.ഡി.എസ്.).

7- പടിഞ്ഞാറ്റോതറ കിഴക്ക്: ഇന്ദിര രവി (ബി.ജെ.പി.),എ.മിനി (സ്വത.),സാലി ജോൺ (എൽ.ഡി.എഫ്. സ്വത.),സുജ സണ്ണി (കേ.കോൺ. ജോസഫ്).

8-കോതവിരുത്തി: സാബു കുറ്റിയിൽ (സി.പി.എം.), പുഷ്പ വത്സകുമാർ (ബി.ജെ.പി.).കെ.വി. ശ്രീനിവാസൻ(കോൺ.).

9- തൈമറവുംകര: എം. ദീപറാണി (സ്വത.), പ്രസന്ന (സ്വത.), ബി. ലൈലാമണി (കേ. കോൺ. ജോസ്), വത്സമ്മ (സ്വത.), സിന്ധുലാൽ (കേ.കോൺ. ജോസഫ്), കെ.എസ്. സുജിത (ബി.ജെ.പി.),

10- കുറ്റൂർ കിഴക്ക് ബാബു മുളമൂട്ടിൽ (കേ.കോൺ.ജോസഫ്), ജോയി നെടുന്തറമലയിൽ (എൽ.ഡി.എഫ്.സ്വത.), കെ.ജി. പ്രസാദ് (ബി.ജെ.പി.)

11- കുറ്റൂർ തെക്ക്: കെ.ബി. അനു രാജൻ (ബി.ജെ.പി.),ഗീത രവീന്ദ്രൻ (കോൺ.),നിഷ ഷിനു ജോസ് (സ്വത.),ശ്രീജ ആർ. നായർ (എൽ.ഡി.എഫ്. സ്വത.)

12- തലയാർ: പി.എസ്. ശ്രീവല്ലഭൻ നായർ (ബി.ജെ.പി.), അഡ്വ.സുധീഷ് വെൺപാല (സി.പി.എം.), ജി. ഹരികുമാർ (കോൺ.)

13-കുറ്റൂർ പടിഞ്ഞാറ്: കലാധരൻ (കോൺ.), പ്രസന്ന സതീഷ് (ബി.ജെ.പി.), കെ.ജി. സഞ്ചു (സി.പി.എം.).

14- തെങ്ങേലി: ജോ ഇലഞ്ഞിമൂട്ടിൽ (കേ.കോൺ. ജോസഫ്),സാബു കണ്ണാട്ടിപ്പുഴ (എൽ.ഡി.എഫ്. സ്വത.),ബാലകൃഷ്ണൻ പനയിൽ (എൻ.ഡി.എ.സ്വത.)