തിരുവല്ല: കവിയൂർ ഗ്രാമപ്പഞ്ചായത്ത് ബി.ജെ.പി. നാലാംവാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ്‌ രാജേഷ് കുമാർ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ, ശിവൻ, രഘുകുമാർ, സനോഷ് മോൻ എന്നിവർ പ്രസംഗിച്ചു.