 
പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതർക്കു പണിതുനൽകുന്ന 185 -ാമത് സ്‌നേഹഭവനം ഏഴംകുളം മാങ്കൂട്ടം സ്വദേശി സുമിക്ക് നൽകി. ചിക്കാഗോ ഫ്രണ്ട്‌സ് ആർട്സ് ക്ലബ് അംഗമായ ജോൺസൺ മാളിയേക്കൽ - ഷിൻസി ദമ്പതികളുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. ഉദ്ഘാടനവും താക്കോൽദാനവും ഏനാത്തു പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ജയകുമാർ നിർവഹിച്ചു. ജനമൈത്രി പൊലീസ് ഓഫീസർ സുനിൽ കുമാർ, രാധാകൃഷ്ണൻ, കെ. പി. ജയലാൽ, സന്തോഷ്. എം. സാം., അഭിജിത്, ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു.