തിരുവല്ല: കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ സെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, നോർത്ത് മേഖല സെക്രട്ടറി ലാൽബിൻ കുന്നിൽ, വാർഡ് സ്ഥാനാർഥി അക്ഷയ് കുമാർ, അരുൺ പുളിക്കത്തറ, വിഷ്ണു തേവർമല, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.