പത്തനംതിട്ട: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ പത്തനംതിട്ട എസ്.ഡി.എച്ച്.എസ്.എസിലെ ശിവഗോവിന്ദ് ഒന്നാം സ്ഥാനം നേടി. നാരങ്ങാനം സാവിയോ സ്കൂളിലെ അനന്യമധു രണ്ടാം സ്ഥാനവും തിരുവല്ല എം.ജി.എം സ്കൂളിലെ ആർദ്രവേണുഗോപാൽ മൂന്നാം സ്ഥാനവും നേടി. കെ.എസ്.ടി.സി സ്ഥാപക ദിനമായ നാലിന് സമ്മാനം വിതരണം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി റോയി വർഗീസ് അറിയിച്ചു.