02-thadipalam
ആറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന തടിപ്പാലം

വാര്യാപുരം. തോണിപ്പാറ കോളനിയിലെ ആറോളം കുടുംബങ്ങൾ വഴിയില്ലാതെ ബുദ്ധിമുട്ടിൽ. വിദ്യാർത്ഥികളും പ്രായമായ സ്ത്രീകളും ഉൾപ്പെടെ യാത്രാക്ലോശം അനുഭവിക്കുകയാണ്. വീടുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചാലും വഴിയില്ലാത്തതുമൂലം ലഭിക്കുന്ന ഫണ്ടിന്റെ വലിയ ഒരു ഭാഗം ചുമട്ടുകൂലിക്കായി നൽകേണ്ട അവസ്ഥയിലാണ്. തോടിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതുമൂലം വീടുകളുടെ ഭാഗം മണ്ണ് ഒലിച്ചിറങ്ങുന്ന അവസ്ഥയിലാണ്. അധികൃതരുടെ ഭാഗത്തു നിന്നും ഉചിത നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. കമ്പിയും തടിയും ഉപയോഗിച്ചുള്ള പാലം വഴിയാണ് യാത്ര ചെയ്യുന്നത്‌.