പത്തനംതിട്ട- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയിൽ റെഡ് , ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ള സാഹചര്യത്തിൽ മുൻകരുതലുകൾ ഉൗർജ്ജിതമാക്കി. ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 100 സെന്റി മീറ്റർ എന്ന തോതിൽ ഡിസംബർ രണ്ടിനു രാവിലെ ആറിനു ശേഷം ഉയർത്തേണ്ടതായി വന്നേക്കാം.
ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 100 സെന്റി മീറ്റർ വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.
ക്വാറികൾക്ക് നിരോധനം
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാദ്ധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് മുതൽ നാലു വരെ ട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിറുത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.
ശക്തമായ മഴ മൂലം ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക്് കാരണമാകാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഉത്തരവ്. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നിവയും നിരോധിച്ചിട്ടുണ്ട്.
ർ, തിരുവല്ല സബ് കളക്ടർ, അടൂർ ആർഡിഒ, ബന്ധപ്പെട്ട തഹസീൽദാർമാർ എന്നിവർ ഉറപ്പ് വരുത്തണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉൾപ്പടെ ആർക്കും അതത് താലൂക്കുകളിലെ കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. പരാതികളിൽ ബന്ധപ്പെട്ട തഹസിൽദാർമാർ സത്വര നടപടികൾ സ്വീകരിക്കണം. കാരണക്കാരായവർക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.