pbh
ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷൻ എൽ.ഡി. എഫ് സ്ഥാനാർത്ഥി പി.ബി ഹർഷകുമാറിൻ്റെ ഡിവിഷൻ പര്യടനം സി.പി. ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ബി ഹർഷകുമാറിന്റെ സ്വീകരണ പര്യടനം തുടങ്ങി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി ബൈജു, അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ്, ബ്ലോക്ക് സ്ഥാനാർത്ഥി ടി സരസ്വതി, വി.തങ്കപ്പൻ പിള്ള, കെ.കുമാരൻ, വി.ഹരികുമാർ ,ജി.കൃഷ്ണകുമാർ ,സി.കെ.രവിശങ്കർ, അനു സി തെങ്ങമം എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 8ന് മണക്കാലയിൽ നിന്നാരംഭിക്കും. സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.