കൊടുമൺ: ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കളം മുറുകുമ്പോൾ നിലവിലെ അംഗങ്ങൾക്ക് പണി കൊടുക്കാൻ സാമൂഹിക വിരുദ്ധർ രംഗത്ത്. വാർഡിലെ വൈദ്യുതി പോസ്റ്റിലെ ബൾബുകളിലേക്കുള്ള കണക്ഷൻ മുറിച്ചുകളഞ്ഞ് നാടിനെ ഇരുട്ടിലാക്കുകയാണ്.
വാർഡിൽ വൈദ്യുതി വിളക്ക് പ്രകാശിക്കുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ച് നിലവിലെ അംഗത്തിനെതിരെ ജനവികാരമുണ്ടാക്കുകയാണ് ലക്ഷ്യം. കൊടുമൺ ഇൗസ്റ്റ് മണിമല മുക്ക്, പ്ളാമൂട്, ചക്കാലമുക്ക് ഭാഗങ്ങളിൽ തുടർച്ചയായി വൈദ്യുതി കണക്ഷൻ മുറിച്ചു കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതർ എത്തി കണക്ഷൻ പുന:സ്ഥാപിച്ചതിന് പിന്നാലെ മുറിച്ചു കളഞ്ഞു.