പത്തനംതിട്ട: ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ജില്ലയിൽ അഗ്നിരക്ഷാ വകുപ്പ് കൺട്രോൾ റൂം തുറന്നു. അടൂർ, സീതത്തോട്, തിരുവല്ല, റാന്നി, കോന്നി ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്റ്റേഷൻതല കൺട്രോൾ റൂമുകളും പത്തനംതിട്ടയിൽ ജില്ലാ കൺട്രോൾ റൂമുമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഉണ്ടായാൽ ജനങ്ങൾ 101 എന്ന ടോൾ ഫ്രീ നമ്പറിലോ കൺട്രോൾ റൂമുമായോ ബന്ധപ്പെടണം എന്ന് ജില്ലാ ഫയർ ഓഫീസർ വി.സി വിശ്വനാഥ് അറിയിച്ചു.
കൺട്രോൾ റൂം നമ്പരുകൾ
പത്തനംതിട്ട - 04682222001, 9497920090
അടൂർ - 04734229100, 9497920091
തിരുവല്ല - 04692600101, 9497920093
റാന്നി - 04735224101, 9497920095
കോന്നി - 04682245300, 949792088
സീതത്തോട് - 04735258101, 9497920286
അപകടങ്ങൾ ഉണ്ടായാൽ ജനങ്ങൾ 101 വിളിക്കൂ.