തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി വിനു രാജേഷിന്റെയും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 4ന് മുണ്ടപ്ലാവ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിക്കും.